അന്തർദേശീയം

വടക്കുപടിഞ്ഞാറൻ ചൈനയിൽ വെള്ളപ്പൊക്കം; 10 മരണം, 33 പേരെ കാണാതായി

ബീജിങ് : വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാമങ്ങളെല്ലാം ചെളിനിറഞ്ഞ് കലങ്ങിയ വെള്ളം നിറഞ്ഞൊ​​​ഴുകുകയാണ്.

പ്രസിഡന്റ് ഷി ജിൻ പിങ് രാജ്യം അതിശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പെയ്യുന്നത്. റോഡുകളും പാലങ്ങളടക്കം വെള്ളത്തിലാണ്. ഗാൻസു​ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പത്തുപേർ മരണമടയുകയും 33 പേരെ കാണാതാവുകയും ചെയ്തതായി സ്റ്റേറ്റ് ​േബ്രാഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനവും വ്യാപകതോതിലുള്ള വനനശീകരണവും മണ്ണിടിച്ചിലിനും കാരണമാവുന്നുണ്ട്. ചൈനയുടെ പതി​െനാന്ന് പ്രവിശ്യകളിലും മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിനാളുകളാണ് പലസ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്.

മൂന്നുലക്ഷത്തോളംപേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. 242 ലധികം പാലങ്ങളും 756 കിലോമീറ്ററോളം റോഡുകളും പൂർണമായി തകർന്നു. 24,000 വീടുകൾ പൂർണമായും അതിലധികം ഭാഗികമായും തകർന്നതായി ​ബീജിങ് ഡെപ്യൂട്ടി മേയർ സിയ ലിങ്മൗ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button