സ്പോർട്സ്
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീന – പരാഗ്വെ, ബ്രസീൽ – വെനസ്വേല മത്സരം ഇന്ന്
ബ്യൂണസ് ഐറിസ് : 2026 ഫിഫ ലോകകപ്പിനുള്ള തെക്കേ അമേരിക്കൻ ടീമുകളുടെ യോഗ്യതാ മത്സരത്തിൽ കരുത്തരായ അർജന്റീനയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ വെനസ്വേലയെ നേരിടും. പരാഗ്വെ ആണ് അർജന്റീനയുടെ എതിരാളി.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30നാണ് ബ്രസീൽ-വെനസ്വേല മത്സരം. വെനസ്വേലയിലെ മാടുറിൻ മോണുമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
അർജന്റീന-പരാഗ്വെ മത്സരം നാളെ പുലർച്ചെ അഞ്ചിനാണ്. പരാഗ്വെയിലെ അസൺസിയണിലുള്ള സ്റ്റേഡിയമാണ് വേദി.
പോയിന്റ് പട്ടികയിൽ അർജന്റീനയാണ് ഒന്നാമത്. 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് മെസിക്കും സംഘത്തിനുമുള്ളത്. 16 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്.