മാൾട്ടാ വാർത്തകൾ

ഗാർഹിക പീഡന ഇരകൾക്ക് ഇ അലാം നൽകാൻ മാൾട്ട സർക്കാർ

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവർക്കും കുറ്റപത്രം നേരിടുന്നവർക്കും ഇ ടാഗ്

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവർക്കും കുറ്റപത്രം നേരിടുന്നവർക്കും ഇ ടാഗ് ഏർപ്പെടുത്താൻ മാൾട്ട സർക്കാർ ആലോചിക്കുന്നു.  കുറ്റവാളികളെ ഇ-ടാഗ് ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ നിർദ്ദേശം വന്നിരിക്കുന്നത് . ഇരകളുടെ കൂടി സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള ബില്ലിൽ ഭേദഗതി വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഗാർഹിക പീഡന ഇരകൾക്ക് പാനിക് അലാം നൽകാനും സർക്കാർ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി  ബെറോൺ കാമില്ലേരി പാർലമെന്റിനെ അറിയിച്ചു. 

കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ളവര്‍ക്ക് സ്വമേധയാ ഇലക്ട്രോണിക് നിരീക്ഷണ ടാഗ് (ഇ-ടാഗ്) ധരിക്കാന്‍ അനുമതി നല്‍കുന്നതിനാണ് മാള്‍ട്ട സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ സേവനം നല്‍കുന്ന കമ്പനികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണ്.
ഗാര്‍ഹിക പീഡന ഇരകള്‍ക്ക് ധരിക്കാവുന്ന പാനിക് അലാറം സംവിധാനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 112 എന്ന അടിയന്തര സേവന നമ്പറിലേക്ക് വിളിക്കുന്നതുപോലെയാണ് ഇ അലാറം അമര്‍ത്തുന്നതും . ബട്ടണ്‍ അമര്‍ത്തിയ വ്യക്തിയുടെ കൃത്യമായ സ്ഥാനം അടിയന്തര സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് തിരിച്ചറിഞ്ഞു ഇടപെടല്‍ നടത്താനാകും എന്നതാണ് പ്രത്യേകത. ഈ വര്‍ഷത്തില്‍ തന്നെ ഇത് വിതരണം ചെയ്യാനാണ് തീരുമാനം.

കുറ്റപത്രം നേരിടുന്നവര്‍ക്കും ഇ-ടാഗ്

ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കപ്പെട്ടവര്‍, ഗാര്‍ഹിക പീഡന കേസുകളില്‍ ഉപദ്രവ നിരോധന ഉത്തരവുകളോ താല്‍ക്കാലിക സംരക്ഷണ ഉത്തരവുകളോ ഉള്ളവര്‍, അവധിയിലോ പരോളിലോ ഉള്ള തടവുകാര്‍ എന്നിവര്‍ക്കാണ് നിലവില്‍ ഇ-ടാഗ് നിര്‍ബന്ധമാക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാമ്യത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ഇ-ടാഗ് ബാധകമല്ല. എന്നാല്‍ നിയമവിദഗ്ധര്‍ ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്‌ഫോടക വസ്തുക്കള്‍ കടത്തു കൊണ്ടുപോകല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാള്‍ ജാമ്യത്തിലിരിക്കെ ഭാര്യയോടൊപ്പം മാള്‍ട്ടയില്‍ നിന്ന് ഓടിപ്പോയ സംഭവത്തെ തുടര്‍ന്നാണ് ജാമ്യത്തിലുള്ളവര്‍ക്കും ഇ-ടാഗ് വേണമെന്ന ആവശ്യം ശക്തമായത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button