അന്തർദേശീയം

ബംഗാളിലെ വീര്‍ ഭൂമില്‍ രണ്ടു കുട്ടികളും സ്ത്രീകളും അടക്കം 12 ഗ്രാമീണരെ അക്രമികള്‍ ചുട്ടുകൊന്നു

ബംഗാളിലെ വീര്‍ ഭൂമില്‍ രണ്ടു കുട്ടികളും സ്ത്രീകളും അടക്കം 12 ഗ്രാമീണരെ തൃണമൂല്‍ അക്രമികള്‍ ചുട്ടുകൊന്നു.

നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഒരു തൃണമൂല്‍ നേതാവിന്റെ വധത്തിന്റെ പേരിലാണ് കഴിഞ്ഞ രാത്രിയില്‍ അക്രമികള്‍ രാംപൂര്‍ ഹട്ടിലെ ബോഗ്തുയി ഗ്രാമത്തില്‍ അഴിഞ്ഞാടിയതും പന്ത്രണ്ടോളം വീടുകള്‍ കത്തിച്ചതും. ഈ വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് വെന്തുമരിച്ചത്.

പത്തു സ്ത്രീകളും രണ്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു വീട്ടില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രൂക്ഷമായ ഭിന്നതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷാല്‍ ഗ്രാമത്തിന്റെ ഉപമേധാവി ഭാദു ഷെയ്ഖ് തിങ്കളാഴ്ച വീടിനടുത്ത് ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. രാത്രിയോടെ ഷെയ്ഖിനെ അനുകൂലിക്കുന്ന വിഭാഗം ഗ്രാമത്തില്‍ കൊലയും കൊള്ളിവയ്പ്പും നടത്തി. അക്രമികള്‍ 12 വീടുകള്‍ക്ക് തീയിട്ടു. വീടുകളില്‍ ഉറങ്ങിയവര്‍ പുറത്തു കടക്കാന്‍ കഴിയാതെ വെന്തു മരിച്ചു.
തൃണമൂലിലെ ചേരിപ്പോരാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. സിപിഎം വാഴ്ചക്കാലത്ത് ഉണ്ടായതിനു തുല്യമായ കൂട്ടക്കൊലകളാണ് തൃണമൂല്‍ ഭരണത്തിലും നടക്കുന്നതെന്നും മമത സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.

 

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button