അന്തർദേശീയം

ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം; അഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗ​സ്സ സി​റ്റി : ഗ​സ്സ ഖാ​ൻ യൂ​നി​സി​ലെ അ​ൽ നാ​സ​ർ ആ​ശു​പ​ത്രി ആ​ക്ര​മി​ച്ച് അഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 20 പേ​രെ കൊ​ല​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ സൈ​ന്യം. റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്ത ഏ​ജ​ൻ​സി​യു​ടെ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് ഹു​സ്സാം അ​ൽ മ​സ്‍രി, അ​ൽ ജ​സീ​റ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് മു​ഹ​മ്മ​ദ് സ​ലാ​മ, അ​സോ​സി​യേ​റ്റ​ഡ് അടക്കം പ്ര​സ് വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന മ​റി​യം അ​ബൂ ദ​ഖ, എ​ൻ.​ബി.​സി നെ​റ്റ്‍വ​ർ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​ആ​സ് അ​ബൂ​താ​ഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

മു​ഹ​മ്മ​ദ് സ​ലാ​മ ഫ​ല​സ്തീ​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഹ​ല അ​സ്ഫൂ​റി​നെ വി​വാ​ഹം ചെ​യ്ത​ത് ക​ഴി​ഞ്ഞ​വ​ർ​ഷം യു​ദ്ധ​ത്തി​നി​ട​യി​ലാ​ണ്. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്നി​ന്റെ​യും ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ക്ഷാ​മ​വും പ്ര​യാ​സ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

ആ​ശു​പ​ത്രി​ക്കു​മേ​ൽ നേ​രി​ട്ട് ബോം​ബി​ടു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മ​റ്റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ബോം​ബി​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തേ ആ​ശു​പ​ത്രി​യി​ലും മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലും ഇ​സ്രാ​​യേ​ൽ മു​മ്പ് പ​ല​വ​ട്ടം ബോം​ബി​ട്ടി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ യു.​എ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും അ​പ​ല​പി​ച്ചു. യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം 274 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗ​സ്സ സി​റ്റി​യി​ലെ സൈ​ത്തൂ​ൻ, സ​ബ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​സ്രാ​​യേ​ൽ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി. അ​തി​നി​ടെ യ​മ​നി​ലെ ഹൂ​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​സ്രാ​യേ​ൽ യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ൻ​ആ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ആ​റു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 86 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

എണ്ണശുദ്ധീകരണശാലയേയും ഊർജകേന്ദ്രത്തേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതികൾ അറിയിച്ചു. എന്നാൽ, മിലിറ്ററി കോംപ്ലക്സിലെ പ്രസിഡന്റിന്റെ കൊട്ടാരമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ഭൂരിപക്ഷം ആക്രമണങ്ങളും പ്രതിരോധിക്കാൻ കഴിഞ്ഞുവെന്ന് ഹൂതികൾ വ്യക്തമാക്കി.

ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ർ​കൂ​ടി പ​ട്ടി​ണി കാ​ര​ണം മ​രി​ച്ച​തോ​ടെ പ​ട്ടി​ണി മ​ര​ണം 300 ആ​യി. ഇ​തി​ൽ 117 പേ​ർ കു​ട്ടി​ക​ളാ​ണ്. ഗ​സ്സ യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 62,622 ഫ​ല​സ്തീ​നി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 1,57,673 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​തി​നി​ടെ ഹി​സ്ബു​ല്ല​യെ നി​രാ​യു​ധീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ല​ബ​നീ​സ് മ​ണ്ണി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഹി​സ്ബു​ല്ല​യെ നി​രാ​യു​ധീ​ക​രി​ക്കു​മെ​ന്ന് ല​ബ​നാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​ന്റെ താ​ൽ​പ​ര്യ​മാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മെ​ന്നും ആ​യു​ധ​മു​പേ​ക്ഷി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും ഹി​സ്ബു​ല്ല നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ലബനാനിലെ പുതിയ ഭരണകൂടവും ഹിസ്ബുല്ലയും തമ്മിൽ നല്ല ബന്ധത്തിലല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button