അന്തർദേശീയം
യുക്രെയ്നിൽ മിസൈൽ ആക്രമണം; 19 മരണം, 44 പേർക്ക് പരിക്ക്
കീവ് : യുക്രെയ്നിലെ സുമിയിലും ഒഡേസയിലും മിസൈലാക്രമണം നടത്തി റഷ്യ. മിസൈൽ ആക്രണത്തിൽ രണ്ടിടത്തായി 19 പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ മേഖലയിലെ സുമി നഗരത്തിലെ ജനവാസമേഖലയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11 പേരാണു മരിച്ചത്. 44 പേർക്കു പരിക്കേറ്റിട്ടുണ്ട്.
തെക്കൻ യുക്രെയ്നിലെ ഒഡേസയിൽ രണ്ട് അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ നേർക്കാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. എട്ടു പേരാണ് ഒഡേസയിൽ മരിച്ചത്.