ടേക്ക്ഓഫിനിടെ റയാൻ എയർ വിമാനത്തിൽ തീ, 184 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു
റോം : റയാന്‍ എയര്‍ ബോയിങ് വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 184 യാത്രക്കാരെ ഒഴിപ്പിച്ചു. തെക്കന്‍ ഇറ്റലിയിലെബ്രിന്‍ഡിസി വിമാനത്താവളത്തില്‍ ടേക്ക്ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് വിമാനത്തിന് തീ പിടിച്ചത്. യഥാസമയം യാത്രികരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. മണിക്കൂറുകളോളം വിമാന ഗതാഗതം സ്തംഭിപ്പിച്ചതായി ബ്രിണ്ടിസിയിലെ വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.
വടക്കന്‍ ഇറ്റാലിയന്‍ നഗരമായ ടൂറിനിലേക്ക് പോകുകയായിരുന്നു വിമാനം. ‘ഇന്ന് രാവിലെ ബ്രിണ്ടിസിയില്‍ നിന്ന് ടൂറിനിലേക്കുള്ള FR8826 ഫ്‌ലൈറ്റ് (ഒക്ടോബര്‍ 3) വിമാനത്തിന് പുറത്ത് തീ പിടിച്ചത് കാബിന്‍ ക്രൂ കണ്ടു. 184 യാത്രക്കാരെയും ജീവനക്കാരെയും റണ്‍വേയില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു. ബസ്സില്‍ ടെര്‍മിനലിലേക്ക് എത്തിച്ചു. വിമാനസര്‍വീസ് മണിക്കൂറുകളോളം വൈകിയതായി ‘ എയര്‍ലൈന്‍ സിഎന്‍എന്നിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. പിന്നീട് വിമാനം മാറ്റി, യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കയറ്റിവിട്ടു. മൂന്ന് മണിക്കൂറിന് ശേഷം വിമാനത്താവളം വീണ്ടും തുറന്നതായി എയര്‍പോര്‍ട്ട് വെബ്‌സൈറ്റില്‍ പറയുന്നു.
ചൊവ്വാഴ്ച, ബാഴ്‌സലോണയില്‍ നിന്ന് മിലാന്‍ ബെര്‍ഗാമോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മറ്റൊരു റയാന്‍ എയര്‍ വിമാനം ഫ്‌ലൈറ്റ് എഫ്ആര്‍ 846 ലാന്‍ഡിംഗ് സമയത്ത് ടയര്‍ പൊട്ടിത്തെറിച്ചിരുന്നു.അപ്പോഴും വിമാനത്താവളം അടച്ചിട്ടിരുന്നു.