മാൾട്ടാ വാർത്തകൾ
പതിനാറ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത്നിന്ന് പുറത്താക്കി മാൾട്ട
പതിനാറ് അനധികൃത കുടിയേറ്റക്കാരെ മാള്‍ട്ടയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ ഈ വര്‍ഷം ഇതുവരെ സര്‍ക്കാര്‍ തിരികെ അയച്ച അധികൃത കുടിയേറ്റക്കാരുടെ എണ്ണം 175 ആയി. 115 അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചതായും മറ്റ് 60 പേരെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സംരക്ഷണത്തിന് അര്‍ഹരായ കുടിയേറ്റക്കാരെ സഹായിക്കുകയും നിയമപരമായി അവരുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍, സംരക്ഷണം അര്‍ഹിക്കാത്ത അല്ലെങ്കില്‍ ക്രമരഹിതമായി മാള്‍ട്ടയില്‍ കഴിയുന്ന കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് മാറ്റുകയോ തിരിച്ചയക്കുകയോ ചെയ്യും,’ മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെയാണ് ഈ തിരിച്ചയക്കലുകള്‍.