ദേശീയം
കോൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം; 14 മരണം

കോൽക്കത്ത : സെൻട്രൽ കോൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം. റിതുറാജ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തീ നിയന്ത്രണവിധയമാക്കി. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.