ദേശീയം

ഛത്തീസ്​ഗഢിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

റായ്പുർ : ഛത്തീസ്​ഗഢിലെ റായ്പുർ – ബലോദബസാർ ഹൈവേയിൽ ട്രയിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ​​ഗുരുതരമായി പരിക്കേറ്റു. സര​ഗാവിനടുത്താണ് അപകടം. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ റായ്പുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാടൗഡ് ​ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ബനാ ബനാറസിയിൽ നിന്നു മടങ്ങുമ്പോഴാണ് ട്രക്കിൽ ലോറിയിടിച്ചത്.

അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടനുസരിച്ച് ട്രക്കിന്റെ അമിത ഭാരവും അപകട സമയത്ത് ഡ്രൈവർക്ക് കാഴ്ച തെളിയാത്തതുമാണ് കാരണമെന്നാണ് നി​ഗമനം.

അപകടത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button