മാൾട്ടാ വാർത്തകൾ
അമിത വേഗതയിൽ വാഹനമോടിച്ച 121 ഡ്രൈവർമാർക്ക് പിഴ
അമിത വേഗതയിൽ വാഹനമോടിച്ച 121 ഡ്രൈവർമാർക്ക് കഴിഞ്ഞ ഒരാഴ്ചയിൽ പിഴയീടാക്കി . അറ്റാർഡ്, Żebbuġ, f’Baħar iċ-Ċagħaq, St Paul’s Bay, Mellieħa എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സാധുതയുള്ള ലൈസൻസ് അല്ലെങ്കിൽ സുരക്ഷാ ബെൽറ്റ് എന്നിവയുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പിഴകളും ചുമത്തിയതായി മാൾട്ടീസ് പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവരോട് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അവരുടെയും മറ്റുള്ളവരുടെയും ജീവനും ബഹുമാനിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.