കേരളം

മു​ണ്ട​ക്കൈ​ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മരണം 120; 98 പേ​രെ കാ​ണാ​താ​യി

വ​യ​നാ​ട് : ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 120 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. കാ​ണാ​താ​യ 98 പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഊ​ർ​ജി​ത ശ്ര​മം ആ​രം​ഭി​ച്ചു. മേ​പ്പാ​ടി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ 62 മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ട്. ഇ​വ​രി​ൽ 42 പേ​രെ തി​രി​ച്ച​റി​ഞ്ഞു.

വിം​സ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 41 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു​ള്ള​ത്. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​മു​ള്ള​ത്.20 മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി.

ചൂ​ര​ൽ മ​ല​യി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ണ്ട്. ദു​ര​ന്ത മു​ഖ​ത്ത് കാ​ഴ്ച മ​റ​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​നു​ള്ള ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button