മാൾട്ടാ വാർത്തകൾ
നീന്തലിനിടെ അപകടം : റംല ബേയിൽ 11 വയസുകാരൻ മരണമടഞ്ഞു

റംല ബേയിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ 11 വയസുകാരൻ മരണമടഞ്ഞു. യുകെയിൽ നിന്നുള്ള ദമ്പതികൾക്കുണ്ടായ അപകടത്തിൽ 37 വയസ്സുകാരനെയും കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 1.15 ഓടെ പോലീസ് സ്ഥലത്തെത്തി സായുധ സേനയും സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്ന് ബോട്ടിലും ഹെലികോപ്റ്ററിലും തീവ്രമായ തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ രക്ഷപ്പെടുത്തി സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി ഗോസോ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുറച്ചുനേരത്തിനകം മരണപ്പെടുകയായിരുന്നു. ഈ വർഷത്തിലുണ്ടാകുന്ന 16-ാമത്തെ മുങ്ങിമരണമാണ് ഇത്.



