കേരളം
പത്തനംതിട്ടയില്‍ 11 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട : നഗരത്തില്‍ പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോളേജ് ജംഗ്ഷന്‍, സെന്ററല്‍ ജംഗ്ഷന്‍, അബ്ബാന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോളേജ് ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ കയ്യിലും അബ്ബാന്‍ ജംഗ്ഷനില്‍ ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് നായയുടെ കടിയേറ്റു.
ഒരു തെരുവുനായ തന്നെയാണ് മൂന്നിടങ്ങളിലും ആളുകളെ അക്രമിച്ചത്. തെരുവുനായയുടെ കടിയേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സതേടി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലും തെരുവ് നായ ആക്രമണം ഉണ്ടായി.