ദേശീയം

ഒഡിഷയിൽ ശക്തമായ ഇടിമിന്നലിൽ 10 മരണം; 4 പേർക്ക് ഗുരുതര പരിക്ക്

ഭുവനേശ്വർ : ഒഡീഷയിലുടനീളം വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലുകളിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോരാപുട്ട്, ജാജ്പൂർ, ഗഞ്ചം, ധെങ്കനാൽ, ഗജപതി ജില്ലകളിലുള്ളവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോരാപുട്ട് ജില്ലയിലെ ലക്ഷ്മിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരിദിഗുഡ ഗ്രാമത്തിൽ ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകൾ മരിക്കുകയും ഒരു വൃദ്ധന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കനത്ത മഴയും ശക്തമായ കാറ്റും മൂലം വയലുകളിൽ ജോലി ചെയ്യുന്നതിനിടെ താൽക്കാലിക കുടിലിൽ അഭയം തേടിയതായിരുന്നു ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത്. ഇടിമിന്നലേറ്റ് കുടിലിൽ മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുംഭർഗുഡ ഗ്രാമത്തിലെ ബ്രുധി മൻഡിംഗ (60), ചെറുമകൾ കസ മൻഡിംഗ (18), അംബിക കാശി (35) എന്നിവരാണ് മരണപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റവരെ ലക്ഷ്മിപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിലുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ജില്ലാ എമർജൻസി ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button