മാൾട്ട സോഫ്റ്റ് ബോൾ ക്രിക്കറ്റ് ലീഗിന് ഇന്നു കൊടിയേറും
മാൾട്ടയുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന നാഷണൽ ലെവൽ സോഫ്ട് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് ആരംഭം കുറിക്കും. മാൾട്ടയിലുള്ള വിവിധ ക്രിക്കറ്റ് ടീമുകളിലെ കളിക്കാരെ തരം തിരിച്ചു ഐപിഎൽ മാതൃകയിൽ ലേലം വിളിച്ചാണ് ടൂർണമെന്റിനുള്ള ടീമുകൾ രൂപീകരിച്ചത്. മാൾട്ടയിലുള്ള മലയാളി സംഘടനകളും നിലവിലുള്ള വിവിധ സ്പോർട്സ് ക്ലബ്ബുകളുമാണ് 8 ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിട്ടുള്ളത്.
മാൾട്ടയിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാർ ഈ ലീഗിൽ പങ്കെടുക്കുന്നുണ്ട്. ഡേ & നൈറ്റ് ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.വനിതാ ക്രിക്കറ്റ് താരങ്ങളുടെ മത്സരങ്ങളും നടക്കുന്നുണ്ട്. oct 27,28,29 എന്നിങ്ങനെ 3 ദിവസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്.8 ടീമുകളിലായി 96 കളിക്കാരാണ് ഈ ലീഗിൽ പങ്കെടുക്കുന്നത്.
ഹാമറൂൺ മിക്കിയേൽ ആന്റൺ വസ്സലി ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
മാൾട്ട ക്രിക്കറ്റ് അസോസിയേഷൻറെ മേൽനോട്ടത്തിൽ നടക്കുന്ന മാൾട്ടയിലെ ഈ ക്രിക്കറ്റ് ലീഗിന് ചുക്കാൻ പിടിക്കുന്നത് മലയാളികളാണ് എന്നുള്ളത് മാൾട്ടിലെ മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ ടൂർണമെൻറ് വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.