
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം. മിസ്ത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേറ്റു. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.