മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്ലോറിയ ഗാങ്ടെ മാൾട്ടയിലെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ.

ന്യൂഡൽഹി: മാൾട്ടയിലെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണറായി ഗ്ലോറിയ ഗാങ്ടെയെ ഇന്ത്യൻ ഗവൺമെൻറ് നിയമിച്ചു.നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ പ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. രണ്ടായിരം ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ് ) സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഉടൻതന്നെ മാൾട്ടയിലെത്തി ചുമതല ഏറ്റെടുക്കും.