‘കൈ’വിട്ട് പഞ്ചാബ്: ആംആദ്മി മുന്നേറ്റം, സമ്പൂർണ്ണ തോൽവി നേരിട്ട് കോൺഗ്രസ്
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിലേയും ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 75 സീറ്റിലും എഎപി മുന്നേറുകയാണ്. കോൺഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്. ശിരോമണി അകാലിദൾ 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി സഖ്യം ഏഴ് സീറ്റിലും മുന്നിലാണ്. പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.
ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി, പാർട്ടി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് അടക്കമുള്ള പ്രമുഖ നേതാക്കൾ പിന്നിലാണ്. പലമണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടിയായത് അമരീന്ദർ സിംഗിന്റെ സാന്നിദ്ധ്യമാണ്. ഛന്നിയും സിദ്ധുവും തമ്മിലുള്ള പടലപ്പിണക്കവും കോൺഗ്രസിന് വിനയായി. മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെട്ടിട്ടും ഫലം കണ്ടിരുന്നില്ല.
പഞ്ചാബിൽ സമ്പൂർണ്ണമായ തോൽവിയാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ സഖ്യങ്ങളും നിലപാടുകളുമായി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാനം എന്ന നിലയ്ക്ക് ഏറെ ആവേശത്തോടെയാണ് ആളുകൾ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. 93 വനിതകളുൾപ്പടെ 1304 സ്ഥാനാർത്ഥികളാണ് പഞ്ചാബിൽ ജനവിധി തേടിയത്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: