മാൾട്ടാ വാർത്തകൾസ്പോർട്സ്
എംസീദ ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രയ്ക്കേഴ്സ് ചാമ്പ്യന്മാർ, യുവധാര റണ്ണേഴ്സ് അപ്പ് .

എംസീദ : യൂണിവേഴ്സിറ്റി ട്രാക്ക് സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രയ്ക്കേഴ്സ് ജേതാക്കളായി.യുവധാര റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി യുവധാര ക്രിക്കറ്റ് ക്ലബ്‌ന്റെ ഓപ്പണർ ആയ സോബുവിനേയും ബൗളർ ആയി പ്രിയനെയും തിരഞ്ഞെടുത്തു.ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച സോബു ആദ്യ മത്സരത്തിൽ 29 ബോളിൽ നിന്ന് 79 റൺസ് അടിച്ചെടുത്തു. കൂടാതെ ടൂർണമെന്റിൽ അമൽ അരവിന്ദ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. എം.എം.എ ക്കു എതിരെ അമൽ 24 ബോളിൽ നിന്ന് 55 റൺസ് അടിച്ചെടുത്തു.
ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ടീം നേ കൂടാതെ എംസിഡ വാരിയേഴ്‌സ്,എഡേക്സ് നൈറ്റ്സ്,മാൾട്ട മലയാളി അസോസിയേഷൻ,റൈസിംഗ് സ്റ്റാർസ്,ഇന്ത്യൻ ബോയ്സ്,ഓർബിന്റോ എന്നീ ടീമുകൾ പങ്കെടുത്തു.