മാൾട്ടയിൽ കനത്ത മഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വലേറ്റ : മൾട്ടയിൽ രൂപപ്പെട്ട ഹീലിയോസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ മാൾട്ടയിൽ നാശം വിതയ്ക്കുന്നു.
ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ തുടരണമെന്ന് ജാഗ്രത നിർദ്ദേശം ഗവൺമെൻറ് നൽകി.
നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇപ്പോൾ തന്നെ 24 മണിക്കൂറിലധികം മഴ പെയ്തതിനാൽ, തീരപ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഡി ഡയറക്ടർ പീറ്റർ പോൾ കൊളീറോ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മറ്റുള്ളവർ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു.ഗോസോയിലെ ഗാർബിൽ ഒരു നിര വീടുകളുടെ പാരപെറ്റ് മതിൽ ഇടിഞ്ഞുവീഴുകയും പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .
മരം കടപുഴകി റോഡിൽ തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് മക്കബ്ബ റോഡ്, ടാ’കണ്ഡജ, സിസിവി എന്നിവ ഒഴിവാക്കാനും ബദൽ മാർഗം തേടാനും പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
ഏതു സമയത്തും ആവശ്യത്തിന് യുവധാര മാൾട്ടയുടെ 24 മണിക്കൂർ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.
+356 7793 8389,
+356 7714 0996,
+356 77793649
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക