18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍
ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 90 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് അര്‍ഹതയുള്ളത്. ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ഗണന പട്ടികയിലുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം. നേരത്തെ സ്വീകരിച്ച അതേ വാക്‌സിന്‍തന്നെ കരുതല്‍ ഡോസായി എടുക്കണം.
സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴി ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്ബനികള്‍ വാക്‌സിനുകളുടെ വില കുറച്ചിട്ടുണ്ട്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് നേരത്തെയുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്