പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി സൈക്കോ യുവ ദമ്പതികളുടെ ക്രൂരപീഡനം

പത്തനംതിട്ട : ചരല്‍ക്കുന്നില്‍ യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ച് അതിക്രൂര പീഡനം. ഹാണി ട്രാപ്പില്‍ കുടുക്കിയാണ് യുവാക്കളെ ദമ്പതികള്‍ അതിക്രുര മര്‍ദനത്തിനിരയാക്കിയത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ് ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായതെന്നും പൊലീസ് പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്പതികളുടെ പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്.
വിട്ടിലെത്തിയ യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണും തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമര്‍ദനം. ഇരുവരെയും കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങള്‍ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്നുകള്‍ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23ലേറെ തവണ സ്റ്റേപ്ലര്‍ അടിച്ചതായി പൊലീസ് പറഞ്ഞു.
തളര്‍ന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നും പൊലീസ് പറയുന്നു.