ദക്ഷിണ കൊറിയൻ മുൻപ്രസിഡന്റിന്റെ ഭാര്യ അഴിമതി കേസിൽ ജയിലിലേക്ക്

സോള്‍ : മോട്ടോഴ്സ് ഓഹരികളില്‍ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ രാഷ്ട്രീയ സഹായം നല്‍കിയതിനും 43,000 ഡോളര്‍ (37.68 ലക്ഷം രൂപ) വിലവരുന്ന പെന്‍ഡന്റ് പോലുള്ള ആഡംബര സമ്മാനങ്ങള്‍ സ്വീകരിച്ചതിനും മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ഭാര്യ കിം കിയോണ്‍-ഹീയെ (52) അറസ്റ്റ് ചെയ്യാന്‍ സോള്‍ ജില്ലാ കോടതി ഉത്തരവിട്ടു. മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും ഒരേസമയം ജയിലിലടച്ചത് ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് പുറത്തായ പ്രസിഡന്റാണ് യൂന്‍ സുക്-യോള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നാണ് പതനം ആരംഭിച്ചത്. ഇത് കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും അതിന് പിന്നാലെ കലാപശ്രമം, അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു.
പ്രഥമ വനിത എന്ന അധികാരം ഉപയോഗിച്ച് വലിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയ സഹായം ചെയ്തുവെന്ന ആരോപണമാണ് കിം നേരിടുന്നത്. ഇതിന് പ്രതിഫലമായി വജ്രാഭരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങള്‍ കൈപറ്റിയതായും പ്രത്യേക അന്വേഷണ ഏജന്‍സി കണ്ടെത്തി. 37 ലക്ഷം വില വരുന്ന വജ്രത്തില്‍ തീര്‍ന്ന പെന്റന്റും സമ്മാനമായി കൈപ്പറ്റി. 2022 ല്‍നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ കിം ഇത് ധരിച്ചിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉറപ്പാക്കാന്‍ഒരു ഒരു നിര്‍മ്മാണ കമ്പനിയാണ് ഇത് കിമ്മിന് നല്‍കിയത്.
കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കിമ്മിന്റെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും റദ്ദാക്കിയിരുന്നു.