ഇന്നും നാളെയും ശക്തമായ കാറ്റിന്റെ മുന്നറിയിപ്പ്; ബുധനാഴ്ച ഗോസോ ഹൈസ്പീഡ് ഫെറിയില്ല

മാൾട്ടീസ് ദ്വീപുകളുടെ തുറന്ന പ്രദേശങ്ങളിൽ കിഴക്ക്-വടക്കുകിഴക്കൻ കാറ്റ് ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശുന്നതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും താപനിലയിൽ പെട്ടെന്നുള്ള കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ് . പ്രതികൂല കാലാവസ്ഥ കാരണം ബുധനാഴ്ച സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ഹൈസ്പീഡ് ഫെറി അറിയിച്ചു. ഗോസോ ചാനൽ ഫെറിക്ക് മുന്നറിയിപ്പുകളൊന്നുമില്ല.
വല്ലെറ്റയിൽ ചൊവ്വാഴ്ച കാറ്റിന്റെ വേഗത 31 നോട്ട് വേഗത വരെയെത്തി. അതേസമയം എംസിഡ, ബെൻഗാജ്‌സ തുടങ്ങിയ മറ്റ് പ്രദേശങ്ങളിൽ ഏകദേശം 10 നോട്ട് വേഗതയിൽ കാറ്റ് അനുഭവപ്പെട്ടു. ശക്തമായ കാറ്റ് ഗതാഗത സേവനങ്ങളെയും തടസ്സപ്പെടുത്തി.
സെന്റ് ജോസഫ് പൊതുഅവധിയിൽ ഗോസോ ഫെറി തടസപ്പെടുന്നത് മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള യാത്രാ പദ്ധതികളെ ബാധിച്ചേക്കാം.കാലാവസ്ഥാ സാഹചര്യങ്ങൾ അസ്ഥിരമായി തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ അപ്‌ഡേറ്റുകൾ പരിശോധിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. ചൊവ്വാഴ്ചത്തെ താപനില ഉയർന്നത് 18°C യും കുറഞ്ഞ 13°C യും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബുധനാഴ്ച താപനില കുറയും, കുറഞ്ഞത് 11°C യും പരമാവധി 14°C. വാരാന്ത്യത്തിൽ നിന്ന് താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച താപനില 25°C ആയി