അന്തർദേശീയം

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ; ജാഗ്രതാ നിർദ്ദേശം നൽകി ജപ്പാൻ

പ്യോങ് യാങ് : ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി സൂചന. ബുധനാഴ്ച ഇക്കാര്യം സംബന്ധിച്ച് ജപ്പാൻ മുന്നറിയിപ്പ് നൽകി. ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ ഓഫീസ് എക്സിൽ ഈ വിഷയത്തിൽ ഒരു പോസ്റ്റും പങ്കുവെച്ചു. “ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ നൽകും,” തകൈച്ചിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ പറഞ്ഞു.

ജപ്പാൻ അധികൃതർ പൗരന്മാരുടെ സുരക്ഷയ്ക്കായി വിശദമായ നിർദേശങ്ങൾ നൽകി. “ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തോടുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ
1. വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരമാവധി ശ്രമങ്ങൾ നടത്തുക, സമയബന്ധിതമായും ഉചിതമായും പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുക.
2. വിമാനങ്ങളുടെയും കപ്പലുകളുടെയും മറ്റ് സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുക.
3. അടിയന്തര സാഹചര്യങ്ങൾക്കുള്ള സജ്ജീകരണം ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുക,” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തുന്നത് ഇത് ആദ്യമായല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button