മാൾട്ടയുടെ മികച്ച വ്യാപാര പങ്കാളികൾ ഈ രാജ്യങ്ങൾ, ഏറ്റവും വലിയ വ്യാപാര നഷ്ടം ഈജിപ്തുമായും ഹോങ്കോങുമായും
മാള്‍ട്ടയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികള്‍ ഇറ്റലിയും ജര്‍മനിയുമെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് കണക്കുകള്‍. ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ മാള്‍ട്ട ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. ഏകദേശം 1.7 ബില്യണ്‍ യൂറോ മൂല്യമുള്ള സാധനങ്ങളാണ് 2023 ല്‍ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജര്‍മ്മനിയാണ് മാള്‍ട്ടയുടെ ഏറ്റവും വലിയ ഏക കയറ്റുമതി വിപണി. (2023 ല്‍ 846.7 ദശലക്ഷം യൂറോ)യുടെ കയറ്റുമതിയാണ് രാജ്യവുമായി നടത്തിയത്. 672.3 ദശലക്ഷം യൂറോയുടെ ഇറക്കുമതിയും നടന്നു. ഇക്കാര്യത്തില്‍ ഇറ്റലിക്ക് പിന്നില്‍ രണ്ടാമതാണ് ജര്‍മനി.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി മാള്‍ട്ടയുടെ വ്യാപാര പങ്കാളികള്‍ ഒരു മാറിയിട്ടുണ്ട്: ദക്ഷിണ കൊറിയ, ഗ്രീസ്, അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം 2015ലെ കണക്കെടുപ്പില്‍ ആദ്യ റാങ്കുകളില്‍ ഉണ്ടായിരുന്നില്ല.എന്നാല്‍, നിലവില്‍ മാള്‍ട്ടയുടെ മികച്ച 15 ഇറക്കുമതി പങ്കാളികളില്‍ ഈ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. 2015ല്‍ ഞങ്ങളുടെ മുന്‍നിര ഇറക്കുമതി പങ്കാളികളായിരുന്ന തുര്‍ക്കി, കാനഡ, റഷ്യ എന്നിവയെല്ലാം ഇറക്കുമതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏറെപിന്നിലാണ്.
കയറ്റുമതി പങ്കാളികളുടെ കാര്യത്തില്‍ സ്‌പെയിന്‍, ഘാന, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളുമായുള്ള മാള്‍ട്ടയുടെ
വ്യാപാരബന്ധം വര്‍ധിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയുടെ കാര്യത്തില്‍ ഏറ്റവും വലിയ നഷ്ടം ഈജിപ്താണ്: 2015ല്‍ ഇത് മാള്‍ട്ടയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയായിരുന്നു ഈജിപ്ത്. 466.3 ദശലക്ഷം യൂറോയുടെ കച്ചവടം ആ രാജ്യവുമായി നടന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മാള്‍ട്ടീസ് കയറ്റുമതി 24.7 മില്യണ്‍ യൂറോ മാത്രമായിരുന്നു. ഹോങ്കോങുമായും പഴയ തോതിലുള്ള വ്യാപാരമില്ല.കയറ്റുമതി 2015ല്‍ ആകെ €171.5 ദശലക്ഷം ആയിരുന്ന കയറ്റുമതി ഇപ്പോള്‍ അതിന്റെ പത്തിലൊന്ന് (18.7 ദശലക്ഷം യൂറോ) മാത്രമാണ്. ബ്രെക്‌സിറ്റിന് ശേഷം യുണൈറ്റഡ്
കിംഗ്ഡവുമായുള്ള മാള്‍ട്ടയുടെ വ്യാപാര ബന്ധവും മാറി.
ദേശീയ കണക്കുകള്‍ പ്രകാരം മാള്‍ട്ടയുടെ വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചു, ഇത് 8.6 ബില്യണ്‍ യൂറോയില്‍ എത്തി. സാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാനമായും വ്യാപാരക്കമ്മി വര്‍ധിക്കാന്‍ കാരണമായത്. COVID19 തടസ്സമുണ്ടായിട്ടും, കഴിഞ്ഞ വര്‍ഷങ്ങളില്‍ മാള്‍ട്ടയുടെ കയറ്റുമതി ക്രമാനുഗതമായി എങ്ങനെ വര്‍ദ്ധിച്ചുവെന്ന് NSO പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. 2023ല്‍ മാള്‍ട്ട 4.5 ബില്യണ്‍ യൂറോ മൂല്യമുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്തു, 2019നെ അപേക്ഷിച്ച് 18.5 ശതമാനം വര്‍ധന.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറക്കുമതിയും ഉയര്‍ന്നിരുന്നു. 2023 ല്‍ ഇറക്കുമതി 8.6 ബില്യണ്‍ യൂറോയില്‍ (8,577.5 മില്യണ്‍ യൂറോ) എത്തി, 2019 ലെ ഇറക്കുമതി 7.6 ബില്യണ്‍ യൂറോയില്‍ താഴെയായിരുന്നു. ധാതു ഇന്ധനങ്ങള്‍, എണ്ണകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി 2015ല്‍ 1 മില്യണില്‍ താഴെയായിരുന്നത് കഴിഞ്ഞ വര്‍ഷം 47 മില്യണ്‍ യൂറോയായി ഉയര്‍ന്നപ്പോള്‍ പല മേഖലകളിലെയും
വ്യാപാരം കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തി, രാജ്യത്ത് നിന്നുള്ള ഇറക്കുമതി മേഖലകള്‍ മാറി. യുകെയിലേക്കുള്ള കയറ്റുമതി ആ കാലയളവില്‍കുറഞ്ഞു, 141 ദശലക്ഷം യൂറോയില്‍ നിന്ന് 100 മില്യണ്‍ യൂറോയായി. വാഹനങ്ങള്‍, വാഹനഭാഗങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.