അന്തർദേശീയം

ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് സഹായം; ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ആക്രമിക്കും : ഇസ്രയേൽ

ജെറുസലേം : ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ആക്രമിക്കുമെന്ന് ഇസ്രയേൽ. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് ഇന്ധന സ്റ്റേഷനുകളിലൂടെയാണ് പണം ലഭിക്കുന്നതെന്നും ഇസ്രയേൽ.

ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാന സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലൊന്നായ അൽ-അമാന എന്ന കമ്പനിയുടെ ഇന്ധന സ്റ്റേഷനുകളിലാണ് ഐഡിഎഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു .

നിരവധി സ്റ്റേഷനുകൾ പ്രവർത്തനരഹിതമാക്കിയതായി സൈന്യം പ്രഖ്യാപിച്ചു, പ്രധാന ലക്ഷ്യങ്ങൾ ആയുധങ്ങളും പ്രവർത്തകരും കൊണ്ടുപോകുന്ന ട്രക്കുകളായിരുന്നു. ഇന്ധന സ്റ്റേഷനുകൾ വഴി ഹിസ്ബുള്ള ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button