മോസ്റ്റയിലെ ബുസ്ബെസിജയിൽ ആഡംബര ഹോട്ടൽ വരുന്നു
സര്‍ക്കാര്‍ ഷൂട്ടിങ് റേഞ്ചിനായി നീക്കിവെച്ചിരുന്ന മോസ്റ്റയിലെ ബുസ്ബെസിജ ഏരിയയില്‍ വികസന മേഖലയ്ക്ക് പുറത്ത് ആഡംബര ഹോട്ടല്‍ വരുന്നു.ഒരു വലിയ ഔട്ട്ഡോര്‍ പൂളും ആറ് ആഡംബര ടെന്റുകളുമുള്ള 30 മുറികളുള്ള ‘ഹീലിംഗ്’ ഹോട്ടലിന്റെ മാതൃകയാണ് നിലവില്അംഗീകാരത്തിലുള്ളത്. 7,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പൊതുഭൂമി GP Borg Ltdന് പാര്‍ലമെന്ററി പ്രമേയത്തിലൂടെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു . കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കവേ, 2020 ജൂലൈയില്‍ കൈമാറ്റ അംഗീകാരവുമായി.
ഭൂപ്രകൃതിയുടെ സ്വഭാവം കൊണ്ടും അതിന്റെ ചരിത്ര പ്രാധാന്യം കൊണ്ടും ബുസ്ബെസിജ ഭൂമി എപ്പോഴും ശ്രദ്ധാകേന്ദ്രമായിരുന്നു. മൗണ്ട് സെന്റ് ജോസഫ് റിട്രീറ്റ് ഹൗസിന് സമീപമാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്, ഉയര്‍ന്ന ലാന്‍ഡ്സ്കേപ്പ് സെന്‍സിറ്റിവിറ്റിയുള്ള പ്രദേശത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ആന്റിഎയര്‍ക്രാഫ്റ്റ് സ്റ്റാറ്റിക് ഗണ്‍ പൊസിഷനായി ഉപയോഗിച്ചിരുന്ന സൈറ്റില്‍ ഒരു സൈനിക പരിശീലന സൈറ്റ്, ഒമ്പത് ചുണ്ണാമ്പുകല്ല് സംഭരണ കുടിലുകള്‍, ഒരു മെസ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നു. 1965ല്‍ ഭൂമി മാള്‍ട്ടീസ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലായി. നിലവില്‍ ചുണ്ണാമ്പുകല്ല് സംഭരണ കുടിലുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജീര്‍ണാവസ്ഥയിലാണ്.
നിര്‍ദിഷ്ട വികസനത്തില്‍ നിലവിലുള്ള കുടിലുകളുടെ പുനരുദ്ധാരണവും ഉള്‍പ്പെടും, ആ ഭാഗം, ഒരു റിസപ്ഷന് ഏരിയ, ഒരു റസ്റ്റോറന്റ്/ബാര്‍,വ്യക്തിഗത താമസ യൂണിറ്റുകള്‍ എന്നിവയായി മാറ്റും. താമസസൗകര്യത്തില്‍ 15 മുറികള്‍ ഉണ്ടായിരിക്കും, ഓരോന്നിനും 11 ചതുരശ്ര മീറ്റര്‍ സ്വകാര്യ കുളം. താഴത്തെ നിലയില്‍ 150 ചതുരശ്ര മീറ്റര്‍ ഔട്ട്ഡോര്‍ പൂളും ഡെക്ക് ഏരിയയും, വിശാലമായ ലാന്ഡ്സ്കേപ്പിംഗാല് ചുറ്റപ്പെട്ട ആറ് ഗ്ലാമ്പിംഗ് ടെന്റുകളും ഉണ്ടായിരിക്കും. ഒരു അടുക്കള, 15 അധികമുറികള്‍,ലാന്‍ഡ്സ്കേപ്പ് ഏരിയയും , വെല്‍നസ് സ്പാ എന്നിവയുള്‍പ്പെടെ വിവിധ ഭൂഗര്‍ഭ വികസനങ്ങള്‍ക്കായി നിലവിലുള്ള കുടിലുകള്‍ക്ക് താഴെയുള്ള പ്രദേശം കുഴിച്ചെടുക്കും. കുഴിച്ചെടുത്ത രണ്ടാമത്തെ ലെവല്‍ 24 കാറുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നല്‍കും.
31,000 യൂറോയുടെ വാര്‍ഷിക ഗ്രൗണ്ട് വാടകക്കാണ് 45 വര്‍ഷത്തേക്ക് ഇത് കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത് . എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസോഴ്സ് അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രോജക്ട് വിവരണ പ്രസ്താവന (പിഡിഎസ്) പ്രകാരം, സര്‍ക്കാര്‍ കമ്പനിക്ക് കൈമാറിയ സ്ഥലത്തിനപ്പുറം വികസനം വ്യാപിക്കില്ല. എന്നിരുന്നാലും, നിലവിലുള്ള കൃഷിഭൂമി നഷ്ടപ്പെടുന്നതിനും വികസനം കാരണമാകും. കൃഷിയിടമായി നിലനില്‍ക്കുന്ന ഭൂമി പൂള് ഏരിയകള്‍ക്കും ലാന്‍ഡ്സ്കേപ്പിംഗിനും വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നത്.
കണ്‍സള്‍ട്ടന്റുമാരായ എഐഎസ് എന്‍വയോണ്‍മെന്റ് തയ്യാറാക്കിയ പിഡിഎസ് റിപ്പോര്‍ട്ട്, വികസനത്തില്‍ കൃഷിഭൂമിയുടെ ഖനനം ഉള്‍പ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വികസനം പ്രദേശത്ത് കൂടുതല്‍ ഗതാഗതം സൃഷ്ടിക്കുമെന്നും നിലവിലുള്ള ചില മരങ്ങള്‍, ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവ നശിക്കാനും ഇടയാക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസോഴ്സ് അതോറിറ്റി ഇപ്പോഴും പദ്ധതി സ്ക്രീന്‍ ചെയ്യുകയാണ് .