മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ഫുൾ ടൈം തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വർധനവ്

മാൾട്ടയിലെ ഫുൾ ടൈം തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വർധനവ് . 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സമയ തൊഴിലവസരങ്ങൾ 289,596 ആയെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. 2023 സെപ്റ്റംബറിനേക്കാൾ 4.6 ശതമാനം വർദ്ധനവാണിത്. പാർട്ട് ടൈം ജോലികളുടെ എണ്ണം 35,411 ആയി ഉയർന്നു, 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.6 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിലുള്ളത്.

സ്വകാര്യ മേഖലയിലെ മുഴുവൻ സമയ തൊഴിൽ ഒരു വർഷത്തിനിടെ 5.1 ശതമാനം വർധിച്ച് 236,723 ആയി. 2023 സെപ്തംബർ മുതൽ പൊതുമേഖലാ മുഴുവൻ സമയ തൊഴിലവസരങ്ങൾ 2.8 ശതമാനം വർധിച്ചു, മൊത്തം 52,873. 2023 സെപ്റ്റംബറിനെ അപേക്ഷിച്ച്, പുരുഷൻമാരുടെ മുഴുവൻ സമയ തൊഴിൽ 4.3 ശതമാനം വർദ്ധിച്ച് 175,135 ആയി ഉയർന്നു, സ്ത്രീകളുടേത് 5.2 ശതമാനം വർധിച്ച് 114,461 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button