കേരളം

തളിപ്പറമ്പില്‍ വന്‍ തീപിടിത്തം; കെട്ടിടങ്ങള്‍ കത്തിനശിച്ചു

കണ്ണൂര്‍ : തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.

അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button