
തൃശൂര്‍ : ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇലന്തൂര്‍ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. ഇതിനെല്ലാം പുറമേ പ്രമാദമായ മറ്റു നിരവധി കേസുകളിലും പ്രതിഭാഗത്തിനായി കോടതിയില്‍ ഹാജരായിട്ടുണ്ട്.