ഐവിഎഫ് ചികിത്സ ചെയ്യുന്ന സ്വയംതൊഴിലുകാർക്ക് 100 മണിക്കൂർ വരെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് മാൾട്ട
ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന സ്വയം തൊഴിലുകാര്‍ക്ക്
100 മണിക്കൂര്‍ വരെ ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ പരിരക്ഷയുള്ള അവധിക്ക്
അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല .ഫെര്‍ട്ടിലിറ്റി
ചികിത്സയിലൂടെ കടന്നുപോകുന്ന സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി ഈ പുതിയ ആനുകൂല്യം വരാനിരിക്കുന്ന ബജറ്റ് 2025ല്‍ അവതരിപ്പിക്കും.
നക്സറിലെ എന്‍എം ഗ്രൂപ്പില്‍ ചേംബര്‍ ഓഫ് സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസുമായി (എസ്എംഇ) നടത്തിയ ഒരു കണ്സള്ട്ടേഷന്
മീറ്റിംഗില്‍, പുതിയ സംരംഭം സ്വയം തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് 60 മണിക്കൂര്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കുമെന്നും അബേല പറഞ്ഞു. IVF ചികിത്സാ ചക്രത്തില്‍ 40 മണിക്കൂര്‍ ശമ്പളത്തോടെയുള്ള അവധി ലഭിക്കും.2025ലെ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഭാഗമായുള്ള കൂടിയാലോചന യോഗത്തില്‍ ഉപപ്രധാനമന്ത്രി ഇയാന്‍ ബോര്‍ഗ്, മന്ത്രിമാരായ ക്ലേട്ടണ്‍ ബാര്‍ട്ടോലോ,
മിറിയം ഡാലി, ക്ലൈഡ് കരുവാന, പാര്‍ലമെന്ററി സെക്രട്ടറി ആന്‍ഡി എല്ലുല്‍, സെക്രട്ടറിയേറ്റ് മേധാവി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.