കേരളം

പൃഥ്വിക്ക് മൂന്നാം പുരസ്ക്കാരം, ഉർവശിക്ക് മലയാളത്തിൽ നിന്നുള്ള ആറാം പുരസ്കാരം

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം  പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വീണ്ടും ഇതേ അംഗീകാരം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ആടുജീവിതത്തിലെ സമാനതകളില്ലാത്ത അഭിനയത്തികവിന് മൂന്നാം തവണയും സംസ്ഥാനബഹുമതി സ്വന്തമാക്കുകയാണ് അദ്ദേഹം.

പൃഥ്വിരാജ് : മികച്ച നടൻ 

2006 : വാസ്തവം

2012 : സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ

2024 : ആടുജീവിതം

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഉർവശിക്കാകട്ടെ ഇത് ആറാം വട്ടമാണ് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം ലഭിക്കുന്നത്. ആറു വ്യക്തിഗത അവാർഡുകളുമായി ഉർവശി മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം എത്തി.  ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ഉർവശി നേടിയിട്ടുണ്ട്.

മികച്ച സഹനടിക്കുള്ള ദേശീയ_അവാര്‍ഡ്

2006: അച്ചുവിന്റെ അമ്മ

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്

1989: മഴവില്‍ക്കാവടി,വര്‍ത്തമാന കാലം

1990  : തലയിണ മന്ത്രം

1991:കടിഞ്ഞൂല്‍ കല്യാണം,കാക്കത്തൊള്ളായിരം,ഭരതം,മുഖചിത്രം

1995: കഴകം

2006: മധുചന്ദ്രലേഖ

2024 : ഉള്ളൊഴുക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button