മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ആരോഗ്യ ഇൻഷുറൻസ് നിയമത്തിൽ മാറ്റം വരുന്നു, പുതിയ നിയമം ഓഗസ്റ്റ് ഒന്നുമുതൽ

മാള്‍ട്ടയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ മാറ്റം വരുന്നു. തൊഴില്‍ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കുന്ന പുതിയതും mഇപ്പോഴും വിദേശത്തുള്ളതുമായ അപേക്ഷകര്‍ക്കും തൊഴിലിനും പഠനത്തിനുമായി അപേക്ഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞത്  € 100,000 കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആവശ്യമാണ്. പുതിയ ആപ്ലിക്കേഷനുകള്‍ക്കുള്ള ഈ പുതിയ നിബന്ധനകള്‍ 2024 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

മാള്‍ട്ടയിലും ആവശ്യമെങ്കില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഹോസ്പിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള വൈദ്യചികിത്സയ്ക്ക് പരിരക്ഷ നല്‍കുന്ന തരത്തില്‍ ഉള്ളതാകണം ഇന്‍ഷുറന്‍സ്. റസിഡന്‍സ് പെര്‍മിറ്റിന്റെ ആദ്യ വര്‍ഷം
മുഴുവന്‍ സാധുതയുള്ളതായിരിക്കണം ഇന്‍ഷുറന്‍സ് പോളിസി . മാള്‍ട്ട യൂണിവേഴ്‌സിറ്റി, മാള്‍ട്ട കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് & ടെക്‌നോളജി
അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് എന്നിവയിലെ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍,
മറ്റെവിടെയെങ്കിലും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയതും പുതുക്കുന്നതുമായ അപേക്ഷകള്‍ക്ക് കുറഞ്ഞത് € 100,000 കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആവശ്യമാണ്. ഇത് മാള്‍ട്ടയിലെ അവരുടെ മുഴുവന്‍ കാലയളവും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആകുകയുംവേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button