മൂന്നാം രാജ്യക്കാരുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കൽ : ഐഡന്റിറ്റി മാൾട്ടയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് ബോൾട്ട്
ക്യാബ്, ഫുഡ് കൊറിയര്‍ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന മൂന്നാം രാജ്യക്കാരാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കാനുള്ള ഐഡന്റിറ്റി മാള്‍ട്ടയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബോള്‍ട്ട് മാള്‍ട്ട.കഴിഞ്ഞ രണ്ട് മാസങ്ങളായി ക്യാബ് വ്യവസായത്തില്‍
ജോലി ചെയ്യുന്ന, എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി മാള്‍ട്ടയില്‍ താമസിക്കുന്ന ഒരു ഡ്രൈവറും മൂന്നാം രാജ്യക്കാരനും ലഭിച്ച വിസമ്മത കത്ത് ഇന്ന് നേരത്തെ ലോവിന്‍ മാള്‍ട്ട പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബോള്‍ട്ട് വക്താവ്.
വിതരണത്തിലെ ഏത് കുറവും ഞങ്ങളുടെ ബിസിനസിനെ തടസ്സപ്പെടുത്തും, ഇത് ബോള്‍ട്ടില്‍ നിന്ന് വന്നതല്ല’. ബോള്‍ട്ട് വക്താവ് പറഞ്ഞു. വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട തൊഴിലാളികളുടെ എണ്ണത്തിനായി ജോബ്‌സ് പ്ലസുമായി ഉടന്‍ ബന്ധപ്പെടും. നിരസിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും
കൂടുതല്‍ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു. തൊഴില്‍ വിപണിയില്‍ ക്ഷാമം ഇല്ലാത്തതിനാലും ബോള്‍ട്ടിനൊപ്പം കൂടുതല്‍ ടിസിഎന്‍ അധ്വാനത്തിന് ന്യായമായ ആവശ്യമില്ലാത്തതിനാലുമാണ് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നിരസിക്കുന്നത് എന്നാണു ഐഡന്റിന്റി വെളിവാക്കിയത്. ജോബ്സ്പ്ലസിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് ഐഡന്റിറ്റി മാള്‍ട്ട ഈ തീരുമാനമെടുത്തതെന്ന് കത്തില്‍ പറയുന്നു.
മാള്‍ട്ടയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഏജന്‍സികള്‍ക്ക് മൂന്നാം രാജ്യക്കാര്‍ നല്‍കിയ 10,000 യൂറോയെക്കുറിച്ച് ചോദിച്ചപ്പോള്‍, അക്കാര്യത്തെ കുറിച്ച് കമ്പനിക്ക് ധാരണയില്ലെന്നായിരുന്നു വക്താവിന്റെ പ്രതികരണം.ഒരു ക്ലീനിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്ക് 300 യൂറോ പുതുക്കല്‍ ഫീസ് അടച്ചതിന് ശേഷവും മാള്‍ട്ടയിലും അതേ കമ്പനിയിലും രണ്ട് വര്‍ഷത്തിലേറെയായി ജോലി ചെയ്തിട്ടും വിസമ്മതപത്രം ലഭിച്ചിട്ടുണ്ടെന്ന വിവരവും ഉണ്ട്.