മാൾട്ടാ വാർത്തകൾ

നൂറുകണക്കിന് മൂന്നാം രാജ്യ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നിഷേധിച്ച് ഐഡന്റിറ്റി മാൾട്ട

വൈ പ്‌ളേറ്റ് ടാക്‌സി  രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ  വര്‍ക്ക് പെര്‍മിറ്റ്‌സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ഐഡന്റിറ്റി മാള്‍ട്ട തീരുമാനിച്ചത്

നൂറുകണക്കിന് മൂന്നാം രാജ്യ പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ച് ഐഡന്റിറ്റി മാള്‍ട്ട. വൈ പ്‌ളേറ്റ് ടാക്‌സി  രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ  വര്‍ക്ക് പെര്‍മിറ്റ്‌സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ഐഡന്റിറ്റി മാള്‍ട്ട തീരുമാനിച്ചത്. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുകയും ചെയ്തു. മാള്‍ട്ടയുടെ സാമ്പത്തിക പുരോഗതിയില്‍ സംഭാവന നല്‍കാന്‍ കഴിയാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ലെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല പ്രഖ്യാപിച്ചിരുന്നു . അതിനു തൊട്ടുപിന്നാലെയാണ് ഈ നടപടി.

വൈ പ്ലേറ്റ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഒരു Y പ്ലേറ്റ് ടാഗിന് യോഗ്യത നേടുന്നതിന് ക്യാബ് ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ ഒരു മാള്‍ട്ടീസ് അല്ലെങ്കില്‍ EU ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്. ഒപ്പം തങ്ങളുടെ എല്ലാ കാറുകളും ഉപയോഗത്തിലില്ലാത്തപ്പോള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഗാരേജ് ഇടമുണ്ടെന്ന് ഓപ്പറേറ്റര്‍മാര്‍ തെളിയിക്കുകയും വേണം.  ഈ നിയമം ഇതിനകം നിലവിലുണ്ടായിരുന്നുവെങ്കിലും അത് നടപ്പിലാക്കാതെ മാറ്റിവെച്ചിരിക്കുക ആയിരുന്നു. അതാണ് നിലവില്‍ കര്‍ക്കശമാക്കി നടപ്പാക്കുന്നത്. Y പ്ലേറ്റ് ഡ്രൈവര്‍മാര്‍ ഒരു ‘അന്യായമായ’ വിപണി മത്സരം സൃഷ്ടിക്കുന്നുവെന്നും മാള്‍ട്ടക്കാരായ കാര്‍ ഉടമകളുടെ താല്‍പര്യം ഹനിക്കുകയാണെന്നും അബേല കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ ഒരു ഫുഡ് കൊറിയറായി ജോലി ചെയ്തിട്ടുള്ള ഒരു വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകന് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ക്യാബ് ഡ്രൈവറാകാന്‍ തീരുമാനിച്ചത്. 300 യൂറോ നല്‍കിയാണ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചത്. ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിക്കുന്നതിനായി ഐഡന്റിറ്റി മാള്‍ട്ട തന്നെ ബന്ധപ്പെട്ടിരുന്നു, അത് അദ്ദേഹം പൂര്‍ത്തിയാക്കിയതിന് തുടര്‍ന്ന് ഒരു ‘നീല പേപ്പര്‍’ ലഭിച്ചു. ഇതോടെ രണ്ട് മാസത്തേക്ക് ഇദ്ദേഹത്തിന് ജോലി ചെയ്യാനായി. പിന്നീട് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചെങ്കിലും താമസിയാതെ വിസമ്മതിച്ചതായി അറിയിപ്പ് ലഭിച്ചു. നൂറുകണക്കിന് മൂന്നാം രാജ്യ പൗരന്മാര്‍ക്കാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.

ഈ തീരുമാനത്തിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ജോലി ചെയ്യുന്ന കമ്പനി അപേക്ഷകനോട് നിര്‍ദ്ദേശിച്ചെങ്കിലും കോടതിച്ചെലവുകള്‍ സ്വന്തമായി വഹിക്കണമെന്നു
നിര്‍ദേശിക്കുകയായിരുന്നു. ലോവിന്‍ മാള്‍ട്ടയെ സമീപിച്ച രണ്ടാമത്തെ തൊഴിലാളി, തന്റെ അപേക്ഷ നിരസിച്ചതിന് ശേഷം ജോലി കണ്ടെത്തുന്നതിനായി തന്റെ കരാര്‍ കമ്പനിക്ക് 10,000 യൂറോ നല്‍കിയെന്നാണ് പറയുന്നത്.വര്‍ക്ക് പെര്‍മിറ്റ് നിരസിക്കപ്പെട്ട നിരവധി ഡ്രൈവര്‍മാരുടെ കാര്യത്തില്‍  ഇത് ശരിയാണെന്ന് ലോവിന്‍ മാള്‍ട്ട റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button