ദേശീയം

ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം, വാക്ക് ഔട്ട്

നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബ​ജ​റ്റി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു.ബി​ഹാ​റി​നും ആ​ന്ധ്രാ​പ്ര​ദേ​ശി​നും വാ​രി​ക്കോ​രി കൊ​ടു​ത്ത ബ​ജ​റ്റി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് യാ​തൊ​ന്നും ന​ൽ​കി​യി​ല്ലെ​ന്നാ​ണ് വി​മ‍​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്.

ബ​ജ​റ്റി​നെ​തി​രെ പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യും ലോ​ക്‌​സ​ഭ​യും ബ​ഹ​ള​ത്തോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ബ​ജ​റ്റി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പേ​ര് പ​റ​യാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.സീ​താ​രാ​മ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​ന്ന് സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും അ​ട​ക്കം സാ​ന്നി​ധ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്രതിപക്ഷ ഇന്ത്യാ മുന്നണി എംപിമാർ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

സ്റ്റാലിനും കോൺഗ്രസ് മുഖ്യന്മാരും നീതി ആയോഗ് യോഗം ബഹിഷ്ക്കരിക്കും

ബ​ജ​റ്റ് വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​രോ​പി​ച്ച് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍. മൂ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു​മാ​ണ് യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.ജൂ​ലൈ 27നാ​ണ് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വി​ന്ദ​ര്‍ സിം​ഗ് സു​ഖു എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​ര്‍. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button