യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍

ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നന്‍ ഹിന്ദുജ കുടുംബത്തിലെ ജി പി ഹിന്ദുജ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ 245ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സണ്‍ഡേ ടൈംസ് ആണ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്.

ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ഗോപി ഹിന്ദുജയുടേയും കുടുബത്തിന്റെയും സമ്പത്ത് മുന്‍വര്‍ഷത്തെ 35 ബില്യണ്‍ പൗണ്ടില്‍ നിന്ന് 37.2 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. ഇന്ത്യയില്‍ ജനിച്ച സഹോദരങ്ങളായ ഡേവിഡ്, സൈമണ്‍ റൂബന്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂര്‍ത്തിയുടേയും സമ്പാദ്യം കഴിഞ്ഞ വര്‍ഷം 120 ദശലക്ഷം പൗണ്ട് വര്‍ധിച്ച് 651 ലക്ഷം പൗണ്ട് ആയി. കഴിഞ്ഞ വര്‍ഷം 529 ദശലക്ഷം പൗണ്ടായിരുന്നു.ഇന്‍ഫോസിസിലെ ഓഹരിയാണ് ഉയര്‍ച്ചയ്ക്ക് പ്രധാന കാരണം. ദമ്പതികളുടെ സമ്പത്ത് 2022ല്‍ ഏകദേശം 730 ദശലക്ഷം പൗണ്ടായിരുന്നു.

മിത്തല്‍ സ്റ്റീല്‍ വര്‍ക്‌സിന്റെ ലക്ഷ്മി എന്‍ മിത്തല്‍, വസ്ത്രവ്യാപാരി പ്രകാശ് ലോഹ്യ, റീടെയ്ല്‍ ബിസിനസുകാരന്‍ മൊഹ്‌സിന്‍-സുബേര്‍ ഇസ, ഫാര്‍മ വ്യാപാരികളായ നവിന്‍ വര്‍ഷ എന്‍ജിനീയര്‍, സ്വരാജ് പോള്‍, ഫാഷന്‍ വ്യവസായി സുന്ദര്‍ ജിനോമല്‍, ഹോട്ടല്‍ ബിസിനസുകാരന്‍ ജസ്മിന്ദര്‍ സിങ് എന്നിവരും പട്ടികയിലുണ്ട്. ചാള്‍സ് രാജകുമാരനും സമ്പത്തില്‍ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം പൗണ്ടായിരുന്നത് ഇത്തവണം 610 ദശലക്ഷം പൗണ്ടായി ഉയര്‍ന്നു. അതേസമയം ബ്രിട്ടീഷ് ശതകോടീശ്വരന്മാരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറയുകയാണുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button