അഭയാർത്ഥി പുനരധിവാസത്തിനായി മൂന്നാം രാജ്യവുമായി കരാറിലേർപ്പെടാൻ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് മാൾട്ട
15 യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾക്കൊപ്പമാണ് മാൾട്ട ഈ ആവശ്യം ഉയർത്തിയിട്ടുള്ളത്
അഭയാര്‍ത്ഥി പുനരധിവാസത്തിനായി മൂന്നാം രാജ്യവുമായി കരാറിലേര്‍പ്പെടാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് മാള്‍ട്ട. 15 യൂറോപ്യന്‍ യൂണിയന്
അംഗ രാജ്യങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഓസ്ട്രിയ, ബള്‍ഗേറിയ, സൈപ്രസ്, ചെക്കിയ, ഡെന്മാര്ക്ക്, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന് മുന്നില്‍ ഈ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച മൂന്ന് യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ (ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്) ഒപ്പിട്ടവരുടെ പട്ടികയില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്:
യൂറോപ്യന്‍ യൂണിയന് ഒരു പുതിയ മൈഗ്രേഷന്‍ ആന്‍ഡ് അസൈലം ഉടമ്പടി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് 15 അംഗ രാജ്യങ്ങളുടെ ഈ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. അതാത് രാജ്യങ്ങളിലെ ആഭ്യന്തര- കുടിയേറ്റ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിമാരാണ് യൂറോപ്യന്‍ യൂണിയനുള്ള ഈ മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മാള്‍ട്ടക്കായി മന്ത്രി ബൈറോണ്‍ കാമില്ലേരിയാണ് മെമ്മോറാണ്ടം ഒപ്പിട്ടിരിക്കുന്നത്. നിലവിലെ യൂറോപ്യന്‍ യൂണിയന് നയപ്രകാരം കുടിയേറ്റക്കാരെ മൂന്നാം രാജ്യത്തിലേക്ക് കൈമാറാറുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്. കുടിയേറ്റക്കാര്‍ക്ക് സ്വാഭാവികമായും ബന്ധമുള്ള രാജ്യത്തിലേക്ക് അല്ലാതെ, ഇത്തരം കൈമാറ്റ കരാറുകള്‍ യൂറോപ്യന്‍ യൂണിയന് അനുവദിക്കുന്നുമില്ല. യുകെയും റുവാണ്ടയും തമ്മില്‍ കുടിയേറ്റ കൈമാറ്റത്തിന് ഒപ്പിട്ട കരാറിന് സമാനമായ ഒന്നാണ് ഈ 15 രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.
യൂറോപ്യന്‍ പാര്‍ലമെന്റിനുള്ളില്‍ സോഷ്യലിസ്റ്റ് & ഡെമോക്രാറ്റുകള്‍ രൂപീകരിക്കുന്ന പാര്‍ട്ടി ഓഫ് യൂറോപ്യന്‍ സോഷ്യലിസ്റ്റുമായി രാഷ്ട്രീയപരമായി നിലവില്‍ അഫിലിയേറ്റ് ചെയ്ത രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് മാള്‍ട്ട. 2022-ല്‍ മാള്‍ട്ടയ്ക്ക് 915 അഭയാര്‍ത്ഥികളും കഴിഞ്ഞ വര്‍ഷം 490 അപേക്ഷകരുമാണ് മാള്‍ട്ടയിലേക്ക് എത്തിയത്. മറ്റു യൂറോപ്യന്‍ യൂണിയന് അംഗ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണം വളരെ കുറവുമാണ്. മെമ്മോറാണ്ടത്തില്‍ ഒപ്പിട്ട മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, അഭയാര്‍ത്ഥികളോടുള്ള മാള്‍ട്ടയുടെ നിലപാട്, കുടിയേറ്റത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലപാടുമായി വ്യത്യസ്തമാണ് താനും. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ മനുഷ്യാവകാശമെന്ന ധാര്‍മിക പ്രശ്നത്തെ മാള്‍ട്ട തള്ളിയത് വരുംകാലത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും .