15 ൽ 14 ഉം മുതിർന്ന നേതാക്കൾ, സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു
ഇടതു സ്വതന്ത്രരായി മത്സരിക്കുമെന്ന് കരുതിയ കെ.എച്ച് ഹംസയും ജോയ്‌സ് ജോർജ്ജും പാർട്ടി ചിഹ്നത്തിലാകും ജനവിധി തേടുക
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇടതു സ്വതന്ത്രരായി മത്സരിക്കുമെന്ന് കരുതിയ കെ.എച്ച് ഹംസയും നേരത്തെ സ്വതന്ത്രനായി മത്സരിച്ചിരുന്ന ജോയ്‌സ് ജോർജ്ജും പാർട്ടി ചിഹ്നത്തിലാകും ജനവിധി തേടുക.
കേന്ദ്രകമ്മറ്റി അംഗങ്ങളായ കെകെ ശൈലജ, എ വിജയരാഘവന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. കാസര്‍കോട് എംവി ബാലകൃഷ്ണന്‍, കണ്ണൂര്‍ എംവി ജയരാജന്‍, വടകര കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറം വി വസീഫ്, പൊന്നാനി കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ആലത്തൂര്‍ കെ രാധാകൃഷ്ണന്‍, എറണാകുളം കെജെ ഷൈന്‍, ചാലക്കുടി സി രവീന്ദ്രനാഥ്, ആലപ്പുഴ എഎം ആരിഫ്, ഇടുക്കി ജോയസ് ജോര്‍ജ്, പത്തനംതിട്ട തോമസ് ഐസക്, കൊല്ലം എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ മാറ്റിനിര്‍ത്തുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതയ്ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അത്തരമൊരു കൂട്ടുകെട്ടുകള്‍ രാജ്യത്ത് ഉണ്ടാകുന്നത് ആശ്വാസകരമാണ്. ആംആദ്മിക്ക് ഭുരിപക്ഷമുള്ള സ്ഥലങ്ങളില്‍ നല്ലരീതിയില്‍ സീറ്റ് വിഭജനം നടന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയം മുന്നോട്ടുപോകുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.