യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്യൻ യൂണിയനിലെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മെയ് 16 മുതൽ മാസ്ക് നിർബന്ധം അല്ല .
ബ്രസൽസ് : വിമാനത്താവളങ്ങളിലും യൂറോപ്പിലെ വിമാനങ്ങളിലും യാത്രക്കാർ ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും (EASA) യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും (ECDC) ബുധനാഴ്ച അറിയിച്ചു.
മെയ് 16 മുതൽ പ്രാബല്യത്തിൽ വരും.
എന്നിരുന്നാലും, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക് ധരിക്കുന്നതാണെന്ന് ഇഎഎസ്എയും ഇസിഡിസിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത ആഴ്ച മുതൽ വിമാന യാത്രയിൽ മാസ്ക് നിർബന്ധമാക്കേണ്ടതില്ലെന്നും EASA അറിയിച്ചു.
ആരോഗ്യ സുരക്ഷാ നടപടികളിൽ അയവ് വരുത്തുവാൻ ഉള്ള ഘട്ടത്തിലേക്ക് ഞങ്ങൾ ഒടുവിൽ എത്തുന്നു എന്നത് നമുക്കെല്ലാവർക്കും ആശ്വാസമാണെന്ന് EASA എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിക് കൈ പറഞ്ഞു.
യുവധാര ന്യൂസ്