കേരളം
കോട്ടയത്ത് വിനോദയാത്ര പോയ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോട്ടയം : സ്കൂളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും പാല ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
പാലാ- തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് സംഭവം. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.
വളവുതിരിഞ്ഞപ്പോള്‍ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലിലേക്കാണ് വിനോദയാത്ര പോയത്. തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.



