ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികൾക്കായി ഒരു ദിവസം അഞ്ച് സ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട് : കെബി ഗണേഷ് കുമാർ

തിരുവനന്തപുരം : കേരള മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഡ്രൈവിംഗ് ടെസ്റ്റുകളിൽ പ്രവാസികൾക്കായി (NRIs/NRKs) ഒരു ദിവസം അഞ്ച് സ്ലോട്ടുകൾ മാറ്റിവെച്ചിട്ടു ണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കീഴിലും ഒരു ദിവസം നടക്കുന്ന 40 ടെസ്റ്റുകളിൽ, അഞ്ച് സ്ലോട്ടുകൾ കേരളത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കായി (ഇന്ത്യയ്ക്കകത്താണെങ്കിലും പുറത്താണെങ്കിലും) നീക്കിവെച്ചിരിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയാണെങ്കിൽ, പ്രവാസികൾക്ക് തങ്ങളുടെ സംഘടനകൾ മുഖേനെയോ അല്ലെങ്കിൽ നേരിട്ടോ ട്രാൻസ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ പരാതി നൽകാവുന്നതാണെന്നും അദ്ദഹം പറഞ്ഞ.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും നിങ്ങൾക്ക് പരിവാഹൻ സേവാ പോർട്ടൽ സന്ദർശിക്കാം അല്ലെങ്കിൽ നോർക്ക റൂട്ട്സ് കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.



