ദേശീയം
മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു കയറി മൂന്നുപേർക്ക് പരുക്ക്

മുംബൈ : മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു കയറി അപകടം. മൂന്നു ജീവനക്കാർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ മൂന്നു കോച്ചുകൾ ചരിഞ്ഞു. വഡാല ഡിപ്പോയിൽ ബുധാനാഴ്ച രാത്രിയായിരുന്നു സംഭവം.
തുടർച്ചയായ അപകടങ്ങളും സാങ്കേതിക പ്രശ്നങ്ങളും കാരണം മോണോ റെയിൽ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പരീക്ഷണയോട്ടവും പരാജയപ്പെട്ടത്. ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്. തുടര്‍ന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ക്രെയിൻ എത്തി ട്രെയിൻ ട്രാക്കിൽ നിന്നും നീക്കുകയായിരുന്നു.



