അന്തർദേശീയം

വെനസ്വേലയിൽ പറന്നുയർന്നതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്ന് വീണു; രണ്ടു മരണം

താച്ചിറ : വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എഞ്ചിനുള്ള പൈപ്പർ പിഎ – 31T1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു. അപകടകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button