മാൾട്ടാ വാർത്തകൾ
1975ലെ എയർ വൾക്കൻ XM645 അപകടത്തിൻറെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് മാൾട്ട പോലീസ് ഫോഴ്സ്.

1975ലെ എയർ വൾക്കൻ XM645 അപകടത്തിൻറെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് മാൾട്ട പോലീസ് ഫോഴ്സ്. ഹാസ്-സാബ്ബാർ ലോക്കൽ കൗൺസിൽ സംഘടിപ്പിച്ച മാൾട്ടയിലെ ഏറ്റവും ദാരുണമായ വൾക്കൻ XM645 വ്യോമ ദുരന്തത്തിൻറെ 50 വർഷിക അനുസ്മരണ വേദിയിലാണ് ഹൃദയസ്പർശിയായ അനുസ്മരണ കച്ചേരിയുമായി മാൾട്ട പോലീസ് ബാൻഡ് പ്രധാന വേദിയിലെത്തിയത്. ചടങ്ങിൽ പോലീസ് കമ്മീഷണർ ആഞ്ചലോ ഗഫ പുതുതായി ഉദ്ഘാടനം ചെയ്ത ദുരന്ത സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ആദരിച്ചു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും സാബ്ബാർ അതിന്റെ ചരിത്രം എങ്ങനെ ഓർമ്മിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായിരുന്നു ചടങ്ങിൽ പ്രതിഫലിച്ച വികാരവും ഐക്യവും.