അന്തർദേശീയം

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

സ്റ്റോക്ക്ഹോം : 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ധരായ ജോയൽ മൊകീർ (usa northwestern university) , ഫിലിപ്പ് അഗിയോൾ (College de France INSEAD-France, London School of Economics and Political Science-UK), പീറ്റർ ഹോവിറ്റ് (brown university) എന്നിവരാണ് പുരസ്കാരത്തിന് അർഹത നേടിയത്.

നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെക്കുറിച്ചാണു ജോയൽ മോക്കിർ വിശദീകരിച്ചത്. സുസ്ഥിര വളർച്ചയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വിശദീകരിച്ചതിനാണ് അഗിയോണും ഹോവിറ്റിനും പുരസ്കാരം.

പുതിയതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു ഉത്പന്നം വിപണിയിലെത്തുമ്പോൾ അതുവരെയുണ്ടായിരുന്ന ഉത്പന്നം വിറ്റിരുന്ന കമ്പനികൾ പുറത്താകുന്നതിന്‍റെ കാരണങ്ങൾ വിശദീകരിക്കുന്ന ഗണിതശാസ്ത്ര മാതൃക “ക്രിയാത്മക നാശം’ 1992ലെ ഒരു ലേഖനത്തിൽ ഇവർ വിശദീകരിച്ചിരുന്നു.

ഡിസംബർ 10ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 12 ലക്ഷം ഡോളറാണ് പുരസ്കാരത്തുക.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button