അന്തർദേശീയം

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ ഈ മാസം; ആദ്യ സർവീസ് ലണ്ടനിലേക്ക്

റിയാദ് : സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ ആദ്യ വാണിജ്യ സർവീസ് ഈ മാസം 26ന് ആരംഭിക്കും. റിയാദിൽ നിന്ന് ലണ്ടനിലേക്കാണ് ആദ്യ വിമാനം പറന്നുയരുക. തുടർന്ന് ദുബൈ അടക്കമുള്ള നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി സിഇഒ ടോണി ഡഗ്ലസ് അറിയിച്ചു. കൂടാതെ ഇന്ത്യയിലേക്കും ഈ വർഷം തന്നെ കമ്പനി സർവീസ് ആരംഭിച്ചേക്കും. റിയാദ് എയർ മീഡിയ വിഭാഗം അധികൃതർ ഇത് മീഡിയവണിനോട് സ്ഥിരീകരിച്ചു. മുംബൈയിലേക്കാകും ആദ്യ സർവീസ് നടത്തുക. 5 വിമാനങ്ങളാണ് നിലവിൽ സൗദിയിൽ സർവീസിനായി എത്തിയത്.

വിഷൻ 2030ന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2023-ൽ പ്രഖ്യാപിച്ച വിമാനക്കമ്പനിയാണ് റിയാദ് എയർ. തലസ്ഥാനമായ റിയാദിനെ ലോകത്തിലെ പ്രധാനപ്പെട്ട ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. 2030-ഓടെ ലോകമെമ്പാടുമുള്ള 100ലധികം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ഇതിനായി 72 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ദുബൈ എയർ ഷോയിലും പാരിസ് എയർ ഷോയിലും റിയാദ് എയറിന്റെ ആകർഷകമായ ഡിസൈനുകൾ ഇതിനകം പ്രദർശിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button