കേരളം

49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ്‌കുമാറിന്

തിരുവനന്തപുരം : 49-ാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ്‌കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

ടി.ഡി രാമകൃഷ്ണൻ, എൻ.പി ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പുരസ്‌കാര സമർപ്പണം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button